വായന വാരം പ്രവർത്തനങ്ങൾ 2020

Tuesday, June 16, 2020





വായന വാരം

 

വായനയെ പറ്റിപറയുമ്പോള്‍ മലയാളി മറന്നു കൂടാത്ത ഒരു പേരുണ്ട് - ശ്രീ പിഎന്‍ പണിക്കര്‍. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത്‌  വായനാദിനമായി ആചരിക്കുന്നു . 

ശ്രീ പണിക്കര്‍ 1909 മാര്ച്ച് 1 ന് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തിലാണ് ജനിച്ചത് സ്വാതന്ത്രപ്രാപ്തിക്കു ശേഷം തിരുവിതാംകൂറിലെയും കൊച്ചിയിലേയും ഗ്രന്ഥശാലകളെ ഒരു കുടക്കീഴില്‍ കൊണ്ട് വന്നതു ഈ കര്മ്മതയോഗിയുടെ പ്രവര്ത്തകനങ്ങളാണ്. ഈ സാംസ്കാരികനായകന്‍ 1995 ജൂണ്‍ 19-നു ഇഹലോകവാസം വെടിഞ്ഞു.


വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും


വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും.  വായനയെ പറ്റി പറയുമ്പോള്‍ അതിന്‍റെ ശക്തിയെ കുറിച്ചുള്ള ബോധം നമ്മുടെ മനസിലേക്ക് ആവഹിക്കുന്ന കുഞ്ഞുണ്ണി മാഷിന്‍റെ വാക്കുകള്‍ ആണ് ഓര്‍ക്കുക. ഇന്ന് ജൂണ്‍ പത്തൊന്‍പത്‌,വായന ദിനം.ഇങ്ങനെ ഒരു ദിനം വായന പരിപോഷിപ്പിക്കാന്‍ ആയി വേണോ എന്ന സന്ദേഹം ചിലര്‍ക്ക് ഉണ്ടാകാം,എങ്കിലും   മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ടഒരു മഹാത്മാവിന്റെ ശ്രീ പിഎന്‍ പണിക്കരുടെ ചരമദിനം ആയ ജൂണ്‍ പത്തൊന്‍പത്‌ ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യം ആയ ദിവസം തന്നെ.

വായന നമുക്ക് പലര്‍ക്കും പല തരത്തിലുള്ള അനുഭവം ആണ്.ചിലര്‍ ഒത്തിരി ഒത്തിരി വായിച്ചു വായന അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.വായനയിലൂടെ ആര്‍ജിക്കുന്ന അറിവിനെ പങ്കു വെക്കാന്‍ പല വായനക്കാരും ഇഷ്ടപ്പെടുന്നു.അത് അവരുടെ തൂലികയിലുടെയോ, പ്രഭാഷങ്ങളിലുടെയോ, പ്രവര്തങ്ങളിലുടെയോ അധ്യപനതിലുടെയോ ഒക്കെ. മറ്റുചിലര്‍ ഞാന്‍ ആദ്യം പറഞ്ഞ പോലെ വായനയുടെ ലോകത്ത്‌ സ്വയം വിരചിക്കുന്നു. അവര്‍ക്ക് ക്രിയാത്മകമായ പങ്കുവെക്കലുകള്‍ക്ക് താത്പര്യം ഇല്ല.

വായന മരിക്കുന്നു എന്നു പലരും പറയാറുണ്ട്,പക്ഷെ അതില്‍ എന്തെങ്കിലും കഴമ്പുണ്ടോ? വായനയുടെ രൂപവും രീതികളും മാറി.ഇ - ഇടങ്ങളിലെ എഴുത്തും വായനയും നമ്മുടെ സമൂഹത്തെ ഏറെ സ്വാധീനിച്ചു.പക്ഷെ അച്ചടി പുസ്തകം ഇല്ല എന്നേ ഉള്ളൂ,അവിടെയും വായന മരിക്കുന്നില്ല.മാത്രമല്ല അച്ചടി പുസ്തകങ്ങളുടെ കാര്യം എടുത്താലും നമ്മുടെ പ്രസാധകര്‍ക്ക് നല്ല പുസ്തകങ്ങള്‍ക്ക് നല്ല വിപണി ലഭിക്കുന്നുണ്ട്. പുസ്തക മേളകളിലെ ഒഴിയാത്ത തിരക്കുകള്‍ വായന മരിച്ചിട്ടില്ല എന്നു നമ്മളെ ഓര്‍മ്മിക്കുന്നു.

പുസ്തകങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ആകട്ടെ എന്നു ആശംസിക്കുന്നു..

പി എന്‍ പണിക്കര്‍ ( ടൈം ലൈന്‍ )

1909 - ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു . മുഴുവന്‍ പേര് പുതുവായില്‍ നാരായണപ്പണിക്കര്‍ 
1926 - തന്റെ ജന്മനാട്ടില്‍ സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു . 
1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി 
1946 - ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു തുടങ്ങി 
1977 - ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു 
1995 - പി എന്‍ പണിക്കര്‍ അന്തരിച്ചു 
            




വായന വാരം
പ്രവർത്തനങ്ങൾ 

1. ഇ സന്ദേശം കേൾക്കുക (LP, UP )

 



2. നല്ല വായന (L P )

വിദ്യാർത്ഥികൾ വായിക്കുന്ന വീഡിയോ (2 മിനിറ്റിൽ കൂടുതൽ പാടില്ല) ക്ലാസ് ടീച്ചർക്ക് അയക്കുക.  ഓരോ ക്ലാസിൽ നിന്നും നന്നായി വായിക്കുന്ന ഓരോ കുട്ടികളെയാണ് തിരഞ്ഞെടുക്കുക .  

3. ആസ്വാദനക്കുറിപ്പ്  (UP ) 

ഓരോ ക്ലാസിൽ നിന്നും നന്നായി വായിക്കുന്ന ഓരോ കുട്ടികളെയാണ് തിരഞ്ഞെടുക്കുക .  വായിച്ച പുസ്തകത്തിൻ്റെ ആസ്വാദനക്കുറിപ്പ്  വായിക്കുന്ന വീഡിയോ (2 മിനിറ്റിൽ കൂടുതൽ പാടില്ല).  ക്ലാസ് ടീച്ചർക്ക് അയക്കുക  


4 . കുറിപ്പ് തയാറാക്കുക ( UP )

കൊറോണ രോഗം വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം?.  ഒരു പേജിൽ എഴുതി ഫോട്ടോ ക്ലാസ് ടീച്ചർക്ക് അയക്കുക .    


5  . ജൂൺ 25 ന് ഓൺലൈൻ ക്വിസ്  (LP, UP )

ഓരോ ദിവസവും നൽകുന്ന  ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ജൂൺ 25ന് നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക. ഓരോ ദിവസവും  ചോദ്യങ്ങളും ഉത്തരങ്ങളും സൈറ്റിൽ ലഭ്യമായിരിക്കും. 
ഈയാഴ്ച എല്ലാവരും പത്രം വായിക്കുക അതിലെ ചോദ്യങ്ങളും ഉൾപ്പെടുത്തും 

ഇന്നത്തെ 10 ചോദ്യങ്ങൾ ഉത്തരങ്ങൾ 


1. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത് ?

2. ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റിന്റെ പേരെന്ത് ?

3. എം.ടി വാസുദേവന് നായരും എന് .പി. മുഹമ്മദും ചേർന്നെഴുതിയ നോവല് ഏതാണ്  ?

4. കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച. ഓ എന് .വി എഴുതിയ ദീരഘ് കാവ്യം ?

5. " വെളിച്ചം ദുഖമാണുണ്ണീതമസ്സല്ലോ സുഖപ്രദം" ആരുടേതാണ് ഈ വരികള?്

6. കേരള സാഹിത്യ പ്രവര്ത്തകക സഹകരണ സംഗത്തിന്റെ പുസ്തകവില്പനശാലകളുടെ
പേരെന്ത ് ?

7. "കന്നികൊയ്ത്ത് " എന്ന കാവ്യസമാഹാരത്തിന്റെ കര്ത്താ വ ്ആരാണ്?

8. കുമാരനാശാന്റെ "വീണപൂവ്" ആദ്യം പ്രസിദ്ധീകരിച്ചത് ഏത് ആനുകാലികത്തിലായിരുന്നു
?

9. എം.ടി. വാസുദേവന് നായരുടെ "നാലുകെട്ട്" ആദ്യം പര് സിദ്ധീകരിച്ചത് ഏതു വര്ഷാമാണ് ?

10. ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത് ?




Answers
1. ജീവിതപാത
2. എസ്. കെ പൊറ്റക്കാട്
3. അറബിപ്പൊന്ന്
4. ഉജ്ജയിനി
5. അക്കിത്തം അച്യുതൻ നമ്പൂതിരി
6. നാഷണൽ ബുക്ക്സ്റ്റാൾ
7. വൈലോപ്പിളളി
8. മിതവാദി
9. 1958
10. നഷ്ടബോധങ്ങളില്ലാതെ





അധിക പ്രവർത്തനങ്ങൾ  

1 ഇ വായന 

വായനയിൽ താത്പര്യമുള്ളവർക്ക്  താഴെയുള്ള ഈ പുസ്തകത്തിന്റെ ലിങ്ക് ഉപയോഗിച്ചു  ഇ വായന (UP )  നടത്താം
TO READ PLEASE CLICK ON THE COVER PAGE)





2  കത്ത് എഴുതുക (UP )

പ്രശസ്ത സാഹിത്യകാരനായ എം ടി വാസുദേവൻ നായർ രചിച്ച പുസ്തകങ്ങൾ   ഇന്റർനെറ്റിൽ വായിക്കുവാൻ   സാധ്യമാക്കണം എന്ന്  അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹത്തിന് ഒരു കത്ത് നിങ്ങളുടെ പുസ്തകത്തിൽ തയ്യാറാക്കുക. മത്സരമല്ലാത്തതുകൊണ്ടു അധ്യാപകർക്ക് അയക്കേണ്ടതില്ല .


3. മറ്റു അധിക പ്രവർത്തങ്ങൾ 








Competitions for School Students

Competition Name



നേതൃത്വം :

സിസ്റ്റർ റെജിൻ, ആശ ടീച്ചർ, ശില്പ ടീച്ചർ, ബിന്ദു ടീച്ചർ
STD 3

silpa simon pavaratty

Author & Editor

Official site of LFCUP School Mammiyoor.Guruvayoor