ബ്രിട്ടിഷ് ഭരണകാലത്തു മദ്രാസ് സംസ്ഥാനത്തിൽപെട്ട പൊന്നാനി താലൂക്കിൽ ചാവക്കാട് ഫർക്കയിലെ മമ്മിയൂർ പ്രദേശത്തു 1903 -ൽ ശ്രീ പനക്കൽ ഉതുപ്പ് 6 കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കുന്ന ആശാൻ ആരംഭിച്ച പള്ളിക്കൂടമാണിത് .
ആ കാലയളവിൽ നാരായണൻ മാസ്റ്റർ ആയിരുന്നു പ്രധാന അധ്യാപകൻ. തികച്ചും ലളിതമായ രീതിയിൽ ആരംഭിച്ച ഈ വിദ്യാലയം ബ .ഊക്കൻ യോഹന്നാൻ അച്ചന്റെ പരിശ്രമ ഫലമായി 1940 ജൂൺ 20 ന് തിരുഹൃദയ ദിനത്തിൽ ശ്രീ പനക്കൽ ഉതുപ്പ് തോമസിന്റെ മാനേജുമെന്റിൽ നിന്നും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഏറ്റെടുത്തു . വി . കൊച്ചുത്രേസ്യയുടെ ലോവർ പ്രൈമറി സ്കൂൾ എന്ന പവിത്ര നാമം സ്വീകരിക്കുകയും ചെയ്തു . ഇന്ന് രണ്ടായിരത്തിനടുത്തു കുട്ടികൾ പഠനത്തിനാശ്രയിക്കുന്ന സ്ക്കൂൾ ആണ് നമ്മുടേത് .
ഒരേക്കറിൽ പരന്നുകിടക്കുന്ന വിദ്യാലയം .രണ്ടു നിലകളുള്ള രണ്ടു കെട്ടിടങ്ങളിൽ മുപ്പത് ക്ലാസ് മുറികളിലായി അധ്യയനം നടക്കുന്നു .ഇതു കൂടാതെ പ്രോജെക്റ്റർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്ക് ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി ,സയൻസ് ലാബ് ,വിശാലമായ കളിസ്ഥലം ,സ്റ്റേജ് ,ഓഡിറ്റോറിയം എന്നിവയും ഒരുക്കിയിരിക്കുന്നു .ആൺകുട്ടികൾക്ക് പത്തും പെൺകുട്ടികൾക്കും പതിനാറും ടോയ്‌ലറ്റ് ഒരുക്കിയിരിക്കുന്നു . സ്കൂളിൽ രണ്ടു കിണറുകൾ ഉണ്ട് . കൂടാതെ കുട്ടികൾക്ക് കുടിവെള്ളത്തിനായി വെള്ള ഫിൽറ്റർ ചെയ്തു നൽകുന്നു .ഗ്യാസ്,ബയോ ഗ്യാസ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വലിയ അടുക്കളയും ഇവിടെയുണ്ട് .ഓപ്പൺ അസംബ്‌ളി നടത്തുന്നതിന് മഴയും വെയിലും ഏൽക്കാത്ത ട്രസ്സ് വിരിച്ചിട്ടുണ്ട് .സ്കൂളിനോട് ചേർന്ന് നഴ്സറി ക്ലാസുകൾ നടക്കുന്നു .കുട്ടികൾക്ക് കിഡ്സ് പാർക്ക് ഉണ്ട് .കുട്ടികളുടെ പഠനത്തിനായി സ്മാർട്ട് ക്ലാസ് റൂം ഒരുക്കിയിട്ടുണ്ട് .കൂടാതെ 11 ക്ലാസ്സുകളിൽ led ടീവി ഉപയോഗിച്ചും പഠനം നടക്കുന്നു
0 comments:
Post a Comment