സ്നേഹമുള്ള വിദ്യാർത്ഥികളെ അധ്യാപകരെ,
നമ്മുടെ വായനവാര പരിപാടികൾ ഇന്ന് അവസാനിക്കുകയാണല്ലോ. വായനവാരത്തോടനുബന്ധിച്ചു നമ്മൾ ഒരുപാട് പരിപാടികൾ മൂന്നാം ക്ലാസിലെ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. അതിന്റെ അവസാന ഓൺലൈൻ ക്വിസ് ഇന്ന് നടക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു.
ഇത്തരം സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുക, പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം വായനയെ പ്രോത്സാഹിപ്പിക്കുകയും വേണം.
വായനവാരം അവസാനിച്ചാലും നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരൻ ആണെന്ന് മനസ്സിലാക്കി ഈ കോവിഡ് കാലം ഫലപ്രദമാക്കാൻ കുട്ടികളെ ശ്രദ്ധിക്കണം.
പാഠ്യപ്രവർത്തനങ്ങൾക്ക് അല്ലാതെ ഓൺ സ്ക്രീനിൽ സമയം ചെലവഴിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഒരിക്കൽ കൂടി ഓൺലൈൻ ക്വിസ്സിലേക് ഏവരെയും സ്വാഗതം ചെയ്യുന്നു. താഴെയുള്ള ലിങ്കിൽ നിന്നും ഓൺലൈൻ ക്വിസ്സിൽ പ്രവേശിക്കാം.
വിജയാശംസകളോടെ,
സിസ്റ്റർ അൻസ ജോൺ.
പ്രധാന അധ്യാപിക
0 comments:
Post a Comment